കോന്നി : കോന്നിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മാങ്കുളം സ്വദേശികളായ ജബ്ബാര്‍ (45), മുരുകന്‍ (58), രാജന്‍ (49), റസ്വാന്‍ (13), ആന്റണി (52) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ ഏഴരയോടെ മാങ്കുളത്തായിരുന്നു സംഭവം.നായ ഇവരെ കടിച്ചതിന് ശേഷം പരിസര പ്രദേശങ്ങളിലെ മറ്റ് നായകളെയും കടിച്ച് പരുക്കേല്‍പ്പിച്ചു. എലിയറയ്ക്കല്‍ ഭാഗത്ത് നിന്നാണ് നായ എത്തിയതെന്ന് പറയുന്നു.എന്നാല്‍ ഇതിനെ പിടികൂടുവാന്‍ സാധിച്ചിട്ടില്ല. കോന്നിയില്‍ തെരുവ് നായശല്ല്യം വളരെയധികം വര്‍ധിച്ചിട്ടുമുണ്ട്.
കോന്നിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്
RECENT NEWS
Advertisment