ഏഴുമാസം പ്രായമുള്ള കുട്ടിയെ തെരുവുനായ കടിച്ചുകീറി ; കുടല്‍മാല പുറത്തുവന്നു – ആശുപത്രിയില്‍ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശ് നോയിഡയിലെ ഹൈ-റൈസ് സൊസൈറ്റിക്ക് സമീപമാണ് സംഭവം. ഇന്നലെ വൈകീട്ടാണ് കുഞ്ഞിനെ തെരുവനായ ആക്രമിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ മാല പുറത്തുവന്നിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വിജയകരമായില്ല.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ തെരുവുനായ ശല്യത്തില്‍ അടിയന്തരനടപടി വേണമെന്ന് നോയിഡ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടു. പ്രദേശത്ത് സമീപകാലത്തായി തെരുവുനായ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറയുന്നു. സൊസൈറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കൂലിപ്പണിക്കാരനായ ദമ്പതികള്‍ കുഞ്ഞുമായി അവിടെയെത്തിയത്. കുട്ടിയെ ഉറക്കികിടത്തിയപ്പോഴാണ് തെരുവുനായ കടിച്ചതെന്നും മറ്റ് തൊഴിലാളികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...