കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്കു നേരെ വീണ്ടും തെരുവുനായയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്കു നേരെ വീണ്ടും തെരുവുനായയുടെ ആക്രമണം. ഇവിടെ ഒരാഴ്ചയ്ക്കിടെ നാലാമത്തെ ഡോക്ടറെയാണ് നായ്ക്കള്‍ ആക്രമിക്കുന്നത്. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. വി.ബിന്ദുവിനാണ് ഇന്നലെ നായയുടെ കടിയേറ്റത്. ഇടതു കാല്‍മുട്ടിനു സമീപം മുറിവേറ്റു. വൈകിട്ട് നാലോടെ മെഡിക്കല്‍ കോളേജ് ലേണിങ് റിസോഴ്സ് സെന്റര്‍ (എല്‍ആര്‍സി) വളപ്പില്‍ നിര്‍ത്തിയിട്ട കാറിന് അടുത്തേക്കു പോകവേയാണ് നായ്ക്കള്‍ ആക്രമിച്ചത്. ഇതില്‍ ഒരു നായ കാലില്‍ കടിച്ചു. വസ്ത്രം കീറി കാലിന് ആഴത്തിലുള്ള മുറിവുമേറ്റു.

കഴിഞ്ഞ വെള്ളിയാഴ്ച അനാട്ടമി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറെ നായ ആക്രമിച്ചതും ഇവിടെ നിന്നായിരുന്നു. കടിയേറ്റ ഡോ. ബിന്ദു ചികിത്സ തേടി. തെരുവുനായയുടെ കടിയേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതും ഇവരുടെ വകുപ്പിലാണ്. പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെയ്പിനു പുറമേ ഇമ്യൂണോ ഗ്ലോബിലിന്‍ കുത്തിവെയ്പു കൂടി എടുത്തു. മെഡിക്കല്‍ കോളേജില്‍ എല്‍ആര്‍സി വളപ്പില്‍ നിര്‍ത്തിയിടുന്ന കാറുകള്‍ക്ക് താഴെയാണു നായ്ക്കളുടെ താവളം. ഇവിടേക്ക് വരുന്നവരെയാണ് നായ്ക്കള്‍ ആക്രമിക്കുന്നത്. തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് ഭയപ്പാടോടെയാണ് ക്യാംമ്പസിലൂടെ സഞ്ചരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...