കൊച്ചി: ആലുവയില്‍ രണ്ട് പേരെ കടിച്ച തെരുവുനായ ചത്തു. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. കാറ് തകരാറിലായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട് നന്നാക്കുന്നതിനിടെയിലാണ് ഹനീഫയ്ക്ക് കടിയേറ്റത്. കാലില്‍ കടിച്ചു തൂങ്ങിയ നായയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഓടിച്ചത്.ഇതിനു സമീപത്തുവെച്ചാണ് ജോര്‍ജിനും കടിയേറ്റത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളേജിലെത്തി പ്രതിരോധ വാക്സിനെടുത്തു. ഈ തെരുവുനായയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങളും നിരീക്ഷണത്തിലാണ്.
ആലുവയില്‍ രണ്ട് പേരെ കടിച്ച തെരുവുനായ ചത്തു
RECENT NEWS
Advertisment