മൃഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച തെ​രു​വ് നാ​യയ്​ക്ക് പേ​വി​ഷ​ബാ​ധ; പ​ത്തോ​ളം പേ​ർ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

ഓ​ച്ചി​റ: ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് പ്രദേശത്ത് നിന്ന് നാട്ടുകാർ പിടികൂടി ഓ​ച്ചി​റ മൃഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച തെ​രു​വ് നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കുന്നത്. ഇതോടെ ജനം പരിഭ്രാന്തരായി. ഉടൻ തന്നെ നാ​യ​യെ പി​ടി​കൂ​ടി​യ പ​ത്തോ​ളം പേ​ർക്കാണ് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് നൽകിയത്. അ​ല​ഞ്ഞു ​തി​രി​ഞ്ഞ് അ​വ​ശ​നാ​യ ക​ണ്ട നാ​യ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ കു​ത്തി​വെ​യ്പ് എ​ടു​ത്ത​തോ​ടെ നാ​യ ച​ത്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ദി​ലീ​ഫ് ശ​ങ്ക​ർ മു​ൻ​കൈ​യെ​ടു​ത്തു നാ​യ​യെ കൊ​ല്ലം മൃ​ഗാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മാ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രി​ക​രി​ച്ച​ത്. നാ​യ നി​ര​വ​ധി തെ​രു​വു​നാ​യ​ക​ളെ ക​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മു​ൻ​കൈ​യെ​ടു​ത്തു കു​ണ്ട​റ​യി​ൽ നി​ന്ന് നാ​യ പി​ടു​ത്ത​ക്കാ​രെ വ​രു​ത്തി കു​റേ നാ​യ്ക​ളെ പി​ടി​ച്ച് മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് ന​ട​ത്തി. പി​ടി​കൊ​ടു​ക്കാ​തെ അ​ല​യു​ന്ന നി​ര​വ​ധി നാ​യ്ക​ൾ ഉ​ണ്ട​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഓ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ധ്യം​ക​ര​ണ​ത്തി​ന് വേ​ണ്ടി പി​ടി​കൂ​ടു​ന്ന നാ​യ്ക​ളെ ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ട് ഇ​വി​ടെ ത​ന്നെ തു​റ​ന്ന് വി​ടു​ന്ന​താ​ണ് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക​ൾ കൂ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....