തെരുവുനായകളെ പിടിക്കാന്‍ ആളെകിട്ടാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച തെരുവുനായ വാക്സിനേഷന്‍ യജ്ഞത്തിന്‍റെ സമയപരിധി ഇന്ന് തീരാനിരിക്കെ കുത്തിവെയ്പ് തുടങ്ങാന്‍ പോലുമാകാതെ തദ്ദേശസ്ഥാപനങ്ങള്‍. തെരുവുനായകളെ പിടിക്കാന്‍ ആളെകിട്ടാനില്ലാത്തതാണ് പ്രതിസന്ധി. കുടുംബശ്രീയെയാണ് ഇതിനായി ചുമതലപ്പെടുത്തിയതെങ്കിലും, നായപിടുത്തത്തില്‍ പരിശീലനം വേണ്ടവരുടെ പട്ടിക പോലും കുടുംബശ്രീ ഇതുവരെ മൃഗസംരക്ഷണവകുപ്പിന് കൈമാറിയിട്ടില്ല.

തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെയായിരുന്നു വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം. മന്ത്രി പറഞ്ഞ ഒരുമാസം കഴിയുമ്പോള്‍ സംസ്ഥാനത്തെ സ്ഥിതിയറിയാന്‍ കോഴിക്കോട്ടെ കണക്ക് മാത്രം എടുത്താല്‍ മതി. ജില്ലയിലെ തെരുവുനായകളുടെ എണ്ണം 14032. കുത്തിവയ്പ് നടത്തിയത് വെറും 480 എണ്ണത്തിന് മാത്രം. ഭൂരിഭാഗവും കോര്‍പറേഷന്‍ പരിധിയിലും. മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും കുത്തിവയ്പ് തുടങ്ങിയിട്ടേയില്ല.

തെരുവുനായകളെ പിടികൂടാന്‍ ചുമതലപ്പെടുത്തിയവരുടെ പട്ടിക കുടുംബശ്രീ ഇതുവരെ മൃഗസംരക്ഷണ വകുപ്പിന് കൈമാറിയിട്ടില്ല. ഇവര്‍ക്ക് മൃഗസംരക്ഷണവകുപ്പ് ഒരാഴ്ചത്തെ പരിശീലനം നല്‍കിയിട്ട് വേണം കുത്തിവയ്പ് തുടങ്ങാന്‍. വാക്സീന്‍റെ ലഭ്യത കുറവും പ്രതിസന്ധിയായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലെ 22,776 വളര്‍ത്തുനായകളില്‍ 16,199 എണ്ണത്തിനും കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. പ്രഖ്യാപനത്തില്‍ കാണിച്ച ശൗര്യം പദ്ധതി നടപ്പാക്കുന്നതിലുണ്ടായില്ലെങ്കിലും നായകളുടെ പല്ലിന്‍റെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല. കോഴിക്കോട് നഗരത്തില്‍ മാത്രം കഴിഞ്ഞദിവസം പട്ടികടിയേറ്റത് നൂറോളം പേര്‍ക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...