Sunday, April 20, 2025 6:10 pm

തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​വി​ട​ങ്ങ​ള്‍ നി​ശ്ച​ല​മാ​കു​മ്പോ​ള്‍ പ​ട്ടി​ണി​യി​ലാ​കു​ന്ന തെരു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ദ്ദേ​ശ​സ്വയം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​ഞ്ഞു തി​രി​യു​ന്ന അ​വ​സ്ഥ​യു​ണ്ട്. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​വ​ന്നാ​ല്‍ അ​വ അക്രമാസ​ക്ത​മാ​കാ​ന്‍ ഇ​ട​യു​ണ്ട്. ഇ​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. തെ​രു​വു​നാ​യ​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണം ഒ​രു പ്ര​ശ്‌​ന​മാ​യി കണ്ടു​കൊ​ണ്ട് അ​വ​യ്ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​വു​ക​ളി​ലെ കുരങ്ങുകള്‍ക്കും ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​സ്താം​കോ​ട്ട, മ​ല​പ്പു​റ​ത്തെ മു​ന്നി​യൂ​ര്‍, ത​ല​ക്ക​ള​ത്തൂ​ര്‍, വ​ള്ളി​ക്കാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി കാ​വു​ക​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഇപ്പോള്‍ എ​ത്തു​ന്നി​ല്ല. അ​വി​ടെ എ​ത്തി​യി​രു​ന്ന ഭ​ക്ത​രാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കുരങ്ങുകള്‍ക്ക് ഭ​ക്ഷ​ണം നല്‍കിയിരുന്ന​ത്. ഇ​പ്പോ​ള്‍ കുരങ്ങുകള്‍ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം കുരങ്ങുകള്‍ അ​ക്ര​മാ​സ​ക്ത​രാ​കു​ന്നു​ണ്ട്. ക്ഷേത്ര അ​ധി​കാ​രി​ക​ള്‍ ഇ​വ​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. പ​ശു, കോ​ഴി, ആ​ട് എ​ന്നി​വ​യ്ക്കു​ള്ള തീ​റ്റ​യ്ക്കും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​തി​നും പ​രി​ഹാ​രം കാ​ണു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരുപതിനായിരത്തോളം അഫ്ഗാനികളെ പാകിസ്താനിൽ നിന്നും നാടുകടത്തിയതായി യുഎൻ

0
പാകിസ്ഥാൻ: 19,500-ലധികം അഫ്ഗാനികളെ ഈ മാസം മാത്രം പാകിസ്ഥാൻ നാടുകടത്തിയതായി യുഎൻ....

കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ...

പ്രസവമെടുക്കാൻ പണം ആവശ്യപ്പെട്ട് ഡോക്ടർ : ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

0
പൂനെ: പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ...

കോടയും വാറ്റുഉപകരണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുഉപകരണങ്ങളുമായി...