ഇടതുപക്ഷ ബദൽ നയങ്ങൾക്ക് ശക്തിപകരണം: ജോയിൻ്റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനതയുടെ സമാധാനവും സന്തോഷവുമുള്ള ജീവിതം ഉറപ്പാക്കാൻ ഇടതുപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ. ജോയിൻ്റ് കൗൺസിൽ വികാസ്ഭവൻ മേഖലാ സമ്മേളനം കെ.എം മദനമോഹനൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംഘടിത പ്രതിരോധം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് അർഹതപ്പെട്ട വിഹിതം നിഷേധിക്കുക വഴി വികസന പാതയിൽ നിന്ന് സംസ്ഥാനത്തെ പിന്നോട്ടടിക്കുകയാണെന്നും സമ്മേളനം വിലയിരുത്തി.

വികാസ്ഭവൻ മേഖലാ പ്രസിഡൻ്റ് എസ്.ഗോപകുമാരൻ നായർ അധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി സുശീലൻ കുന്നത്തുകാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സെക്രട്ടറിയേറ്റ് അംഗം വി.കെ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സരിത, എസ്.അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡൻ്റ് ആർ.എസ് സജീവ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.ശരത്ചന്ദ്രൻ നായർ, അജി പി.എസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വൈശാഖ്.വി, ഷൈൻദാസ്.വൈ, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡൻറ് റസിയ.എൻ എന്നിവർ പങ്കെടുത്തു.

മേഖല ഭാരവാഹികളായ ശ്രീജ വി.എസ് രക്തസാക്ഷി പ്രമേയവും, സ്മിത കെ.നായർ അനുശോചന പ്രമേയവും, പ്രീത നന്ദി പ്രമേയവും അവതരിപ്പിച്ചു. വികാസ്ഭവൻ മേഖലയുടെ പുതിയ ഭാരവാഹികളായി എസ്.ഗോപകുമാരൻ നായർ(പ്രസിഡൻ്റ്), സുശീലൻ കുന്നത്തുകാൽ (സെക്രട്ടറി), ശ്രീരാഗ്(ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ശരണ്യ(പ്രസിഡൻ്റ്), ശ്രീജ.വി.എസ് (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...