പാലക്കാട് : നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പാലക്കാട് ജില്ലയിലെ വിവിധ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ധനമന്ത്രി. സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. കൃത്യമായി നികുതി അടക്കാത്തതും, നികുതി വെട്ടിപ്പുമാണ് സംസ്ഥാനത്തിന്റെ വരുമാനം കുറയാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിലിയിരുത്തല്‍. ജിഎസ്ടി നടപ്പിലാക്കിയ നാല് വര്‍ഷത്തിനിടെ ഇപ്പോഴാണ് സംസ്ഥാനത്തെ നികുതി വരുമാനത്തില്‍ വലിയ കുറവാണ്ടാവുന്നത്. നേരത്തെ ഓരോ വര്‍ഷവും നികുതി വരുമാനം വര്‍ധിക്കുന്നിടത്താണ് ഇപ്പോള്‍ വലിയ കുറവുണ്ടാവുന്നത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജി എസ് ടി ബില്‍ ഇല്ലാതെ, നികുതിവെട്ടിച്ച് സാധനങ്ങള്‍ സംസ്ഥാനത്ത് എത്തുന്നു എന്ന വിവരത്തിന് അടിസ്ഥാനത്തിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയത്. ‘ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കും. നികുതി ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.