പത്തനംതിട്ട : പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ 17
ഗ്രാമപഞ്ചായത്തുകളിലും 20 നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
തണ്ണിത്തോട്, മെഴുവേലി, ആറന്മുള, കോന്നി, ചെന്നീര്‍ക്കര, വള്ളിക്കോട്, പ്രമാടം, കൊറ്റനാട്, വടശേരിക്കര, നാരങ്ങാനം, ഓമല്ലൂര്‍, ഏറത്ത്, കൊടുമണ്‍, ഇലന്തൂര്‍, അയിരൂര്‍, കോയിപ്രം, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലെ വാര്‍ഡ് 12, 32, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 2, 4, 8, 11, 15, 16, 20, 26, 27, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 4, 5, 21, 23, 25, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 2, 11, 23, 27 എന്നിവിടങ്ങളിലുമാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) ഏഴ് ശതമാനത്തിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. അഖിലേന്ത്യാ ട്രേഡ് പരീക്ഷയ്ക്ക് പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ക്കായി പ്രാക്ടിക്കല്‍ ക്ലാസ് നടത്തുന്നതിനായി ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കാം.