പത്തനംതിട്ട ജില്ലയില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ 17
ഗ്രാമപഞ്ചായത്തുകളിലും 20 നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

തണ്ണിത്തോട്, മെഴുവേലി, ആറന്മുള, കോന്നി, ചെന്നീര്‍ക്കര, വള്ളിക്കോട്, പ്രമാടം, കൊറ്റനാട്, വടശേരിക്കര, നാരങ്ങാനം, ഓമല്ലൂര്‍, ഏറത്ത്, കൊടുമണ്‍, ഇലന്തൂര്‍, അയിരൂര്‍, കോയിപ്രം, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലെ വാര്‍ഡ് 12, 32, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 2, 4, 8, 11, 15, 16, 20, 26, 27, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 4, 5, 21, 23, 25, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 2, 11, 23, 27 എന്നിവിടങ്ങളിലുമാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) ഏഴ് ശതമാനത്തിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. അഖിലേന്ത്യാ ട്രേഡ് പരീക്ഷയ്ക്ക് പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ക്കായി പ്രാക്ടിക്കല്‍ ക്ലാസ് നടത്തുന്നതിനായി ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു ; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ...

യുഡിഎഫ് സർക്കാറിനെതിരെയും കോൺ​ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കോഴിക്കോട്: യുഡിഎഫ് സർക്കാറിനെതിരെയും കോൺ​ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ...

കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക്...