കൊച്ചി : 28 ദിവസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പെറ്റിയടിച്ചത് നാലരക്കോടി രൂപ. ഇ – ചെല്ലാന്‍ ആപ്പ് വന്നതോടെ വാഹനപരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ഏതെങ്കിലും വാഹനം നിയമം ലംഘിച്ചാല്‍ വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പില്‍ അപ് ലോഡ് ചെയ്താല്‍ ഉടമയുടെ ഫോണ്‍ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തും.
എന്നാല്‍ വാഹന പരിശോധനയ്‌ക്കെതിരേ പല ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
വാഹനം മോടിപിടിപ്പിക്കുന്നവര്‍ക്കും വന്‍ തുകയാണ് പിഴ നല്‍കുന്നത്. അതേസമയം സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പരത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.