കൊല്ലം: വിവാഹവും ചോറൂണും ഗൃഹപ്രവേശവുമടക്കം അന്‍പതിലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ അതത് പ്രദേശത്തെ പഞ്ചായത്തിലും നഗരസഭയിലും മുന്‍കൂട്ടി അറിയിക്കണം. പൊതു, സ്വകാര്യ ചടങ്ങുകളിലും ആഘോഷങ്ങളിലും ഹരിതചട്ടം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ഇത്തരം ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. ഹരിതചട്ടം നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായി ഒഴിവാക്കുകയും പുനരുപയോഗിക്കാവുന്നവ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
അന്‍പതിലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ അതത് പ്രദേശത്തെ പഞ്ചായത്തിലും നഗരസഭയിലും മുന്‍കൂട്ടി അറിയിക്കണം
RECENT NEWS
Advertisment