കേരളത്തില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് ഹൈക്കോടതി ഓ​ഗസ്റ്റ് 31 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോള്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ സമരങ്ങളില്‍ പങ്കെടുക്കുന്നതും ലാത്തി ചാര്‍ജ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ മാറിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതേ സമയം കേരളത്തില്‍ കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായെന്ന പരാതികള്‍ ഉയര്‍ന്നാല്‍ ഇനി കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...