ആലുവയില്‍ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരന്‍ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയില്‍ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരന്‍ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം അല്‍പസമയം മുമ്പ് പൂര്‍ത്തിയായിരുന്നു. ഇതിനു ശേഷമാണ് നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം കുട്ടിയുടെ വയറ്റില്‍ നിന്ന് രണ്ട് നാണയത്തുട്ടുകള്‍ പുറത്തെടുത്തിട്ടുണ്ട്. ഒരുരൂപയുടേയും അന്‍പത് പൈസയുടേയും നാണയങ്ങളാണ് പുറത്തെടുത്തത്.

പോസ്റ്റുമോര്‍ട്ടത്തിനിടെ വന്‍കുടലിന്‍റെ താഴ്ഭാഗത്തു നിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. കുഞ്ഞിന്‍റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് കടുങ്ങല്ലൂരില്‍ താമസക്കാരായ രാജു-നന്ദിനി ദമ്പതിമാരുടെ ഏക മകന്‍ പൃഥ്വിരാജ് മരിച്ചത്. അബദ്ധത്തില്‍ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരനെ പല സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...