തിരുവനന്തപുരം: നഗരത്തില്‍ സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. സാമൂഹിക അകലം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച കെ.എസ്.ആര്‍.ടി.സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മൊബൈല്‍ ഷോപ്പ് ഉടമക്കും മരിച്ച വഞ്ചിയൂര്‍ സ്വദേശിക്കും എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ഇതിനെ തുടര്‍ന്നാണ് നഗരത്തില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
RECENT NEWS
Advertisment