Sunday, July 6, 2025 8:53 am

ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായി സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തിവന്നിരുന്ന സമരം മൂലം കോന്നി ജോയിന്റ് ആർ റ്റി ഓ യുടെ പരിധിയിൽ നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ടെസ്റ്റ് നടത്തേണ്ടിയിരുന്ന ആളുകളെയും വാഹനങ്ങളെയും കൃത്യമായി എത്തിക്കാതെ വന്നതാണ് ടെസ്റ്റ് മുടങ്ങുന്നതിന് കാരണമായത്. പുതിയ പരിഷ്കരണം  വരുമ്പോൾ ഇതിന് അനുസൃതമായ സൗകര്യങ്ങൾ കോന്നിയിൽ ഇല്ലാത്തത് പ്രധാന പ്രശ്നമായി തുടരുകയാണ്. പുതിയ നിർദേശ പ്രകാരം ട്രാക്ക് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. എന്നാൽ ഇതിനായി സ്വന്തമായി സ്ഥലമില്ലാത്ത കോന്നിയിൽ നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് തന്നെ പരിമിതമായ സൗകര്യത്തിലാണ്.

നാല് വർഷങ്ങൾക്ക് മുൻപ് കോന്നി കേന്ദ്രമാക്കി ജോയിന്റ് ആർ റ്റി ഓ ഓഫീസ് പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ മോട്ടോർ വാഹന വകുപ്പ് റവന്യു വകുപ്പിലും പഞ്ചായത്തിലും പല തവണ കത്ത് നൽകിയിരുന്നു. അരുവാപ്പുലം, കലഞ്ഞൂർ, പ്രമാടം പഞ്ചായത്തുകളിൽ എവിടെ എങ്കിലും സ്ഥലം ലഭിച്ചാൽ മതി എന്നാണ് അധികൃതർ പറയുന്നത്. അൻപത് സെന്റ് എങ്കിലും ലഭിച്ചാൽ മാത്രമേ ടെസ്റ്റിനുള്ള ട്രാക്കുകൾ ക്രമീകരിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ വാഹനം പാർക്ക് ചെയ്യുവാൻ ഉള്ള സൗകര്യം, ആളുകൾക്ക് കയറി നിൽക്കുവാനുള്ള സൗകര്യം എന്നിവയെല്ലാം ആവശ്യമാണ്. കോന്നി താലൂക്ക് വികസന സമിതിയിലും ഈ വിഷയം ഉന്നയിക്കപെട്ടിട്ടുണ്ട്. ഒന്നര ഏക്കർ സ്ഥലം ആണ് ആവശ്യപെട്ടിട്ടുള്ളത്. നിലവിൽ വാടക കെട്ടിടത്തിൽ ആണ് കോന്നി ജോയിന്റ് ആർ റ്റി ഓ ഓഫീസ് പ്രവർത്തിക്കുന്നത്. ടെസ്റ്റ് നടത്തുന്നത് ഇളകൊള്ളൂർ ക്ഷേത്രത്തിന് സമീപത്ത് പ്രമാടം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തും നിലവിൽ ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നടർത്തുവാൻ ഉള്ള സൗകര്യം മാത്രമാണ് ഇവിടെ ഉള്ളത്. കോന്നിയിൽ ജോയിന്റ് ആർ റ്റി ഓ ഓഫിസ് അനുവദിക്കുന്നതിന് മുൻപ് പത്തനംതിട്ടയിൽ ആയിരുന്നു മലയോര മേഖലയിലെ ആളുകൾ അടക്കം ടെസ്റ്റിന് പോയിരുന്നത്. ഈ സ്ഥിതി തുടർന്നാൽ വീണ്ടും പഴയ സ്ഥിതി തുടരുമോ എന്ന ഭയവുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചർച്ച നടത്തി...

0
വയനാട് : വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ...

കൂടരഞ്ഞിയിലെ കൊലപാതകം ; അന്വേഷണത്തിനായി ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു

0
കോഴിക്കോട് : ഇരട്ടക്കൊലപാതകം നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ...

വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

0
കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല്...

എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടി

0
മലപ്പുറം : എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന...