ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായ നടപടിയെടുക്കും : ഡിജിപി റവാഡ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ തീവ്രവാദ ​ഗ്രൂപ്പുകളുടെ വളർച്ചയുള്ളതായി തോന്നിയിട്ടില്ലെന്ന് ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ. ഇതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായ നടപടിയെടുക്കും. ക്രൈം നടക്കുന്നുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും റവാഡ പറഞ്ഞു. കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റവാഡ പറഞ്ഞു. ക്രമസമാധാനം വളരെ ഭം​ഗിയായി കൊണ്ടുപോവുന്ന സംസ്ഥാനമാണ് കേരളം.

കേരള പോലീസ് വളര പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ക്രമസമാധാനം വളരെ നല്ലതായി മുന്നോട്ട് പോവുന്നുണ്ട്. സഹപ്രവർത്തകരുമായി നല്ല രീതിയിൽ മുന്നോട്ട് പോവുമെന്നും റവാഡ പറഞ്ഞു. ഡ്ര​ഗ്സ് വിൽപ്പനക്കെതിരെ കർശനമായി നടപടിയെടുക്കും. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ ബോധവൽക്കരണം നടത്തി തിരികെ കൊണ്ടുവരും. വിഷയത്തിൽ ആഴത്തിൽ പഠനം നടത്തി കർശനമായി നടപടിയെടുക്കും. കേരളത്തിൽ മതസൗഹാർദം നല്ല രീതിയിലാണ് പോവുന്നത്. എവിടെയെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...