വീട്ടിലെ പ്രസവങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം വേണം ; കെജിഎംഒഎ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വീട്ടിലെ പ്രസവങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ തടയാൻ ശക്തമായ നിയമനിർമാണം ആവശ്യമാണെന്ന് കെജിഎംഒഎ. മലപ്പുറത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത ചികിത്സാരീതികൾക്ക് ആളുകൾ വിധേയരാകാൻ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ്. ഇത്തരം കുറ്റകരമായ നിലപാടുകൾക്കെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാവണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ഈ സന്ദർഭത്തിൽ കൂടുതൽ മെച്ചപ്പെട്ടതും കാര്യക്ഷമമായതും ആയ രീതിയിൽ മാതൃ-ശിശു പരിരക്ഷ നടപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഓരോ ജില്ലയിലും മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഡെലിവറി പോയിന്റുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സംഘടന മുൻപ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളും, മാനവവിഭവ ശേഷിയും ഉറപ്പുവരുത്തിക്കൊണ്ട് 24 X 7 ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ , അനസ്തേഷ്യോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകുന്ന ഡെലിവറി പോയിൻ്റുകൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

തുടർച്ചയായ ബോധവൽക്കരണം കൊണ്ട് പൊതു സമൂഹത്തെ ശാക്തീകരിച്ചും ആരോഗ്യ രംഗത്ത് നാം കൈവരിച്ച മികവാർന്ന നേട്ടങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന പ്രതിലോമശക്തികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമനിർമ്മാണം നടപ്പാക്കിയും പൊതുജനാരോഗ്യ രംഗത്ത് കൂടുതൽ ഉൾക്കാഴ്ചയോടെയുള്ള നിക്ഷേപങ്ങൾ ഉറപ്പാക്കിയും മുന്നോട്ട് പോകണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെടുകയും ക്രിയാത്മകമായ സഹകരണം ഉറപ്പു നൽകുകയും ചെയ്യുന്നതായി പ്രസിഡന്‍റ് പി.കെ സുനിലും ജനറൽ സെക്രട്ടറി ഡോ.ജോബിൻ ജി.ജോസഫും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...