Sunday, February 23, 2025 9:39 am

സംസ്ഥാനത്ത് അഞ്ചുവർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ്‌ 30,000 കോടിയുടെ നിക്ഷേപം നടത്തും : കരൺ അദാനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വികസിത ഇന്ത്യക്ക്‌ ശക്തമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ അനിവാര്യമാണെന്നും അതിന്‌ മികച്ച മാതൃക കേരളമാണെന്നും അദാനി പോർട്‌സ്‌ എംഡി കരൺ അദാനി. സംസ്ഥാനത്ത് അഞ്ചുവർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ്‌ 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഇൻവെസ്‌റ്റ്‌ കേരള ആഗോള നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കരൺ അദാനി. 5000 കോടി രൂപയാണ് ഇതുവരെ വിഴിഞ്ഞത്ത് നിക്ഷേപിച്ചിട്ടുള്ളത്. ഇത് കൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം കൂടി വിഴിഞ്ഞത്ത്‌ നടത്തുമെന്നും പറഞ്ഞു. കൊച്ചിയിൽ ലോജിസ്‌റ്റിക്‌, ഇ കൊമേഴ്‌സ്‌ ഹബ്ബ്‌ സ്ഥാപിക്കും. സിമന്റ്‌ ഉൽപ്പാദനമേഖലയിലും നിക്ഷേപം വാഗ്ദാനം ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്തഘട്ട വിപുലീകരണത്തിന് 5500 കോടി രൂപ ചെലവഴിക്കും.

വികസനരംഗത്ത്‌ അടയാളപ്പെടുത്താവുന്ന മാറ്റങ്ങളാണ്‌ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സാധ്യമാക്കിയത്. മികച്ച വ്യവസായ സൗഹൃദാന്തരീക്ഷവും സ്‌റ്റാർട്ടപ് ആവാസവ്യവസ്ഥയും കേരളത്തെ മുന്നിലെത്തിച്ചു. മാത്രമല്ല മാനവവിഭവശേഷി വികസനത്തിലും കേരളം മാതൃകയാണെന്നും കരൺ അദാനി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം; മക്കൾ മരിക്കാൻ തീരുമാനിച്ചത് അമ്മ ജീവനൊടുക്കിയതിൽ മനംനൊന്ത്

0
കൊച്ചി : കസ്റ്റംസ് അഡീഷണൽ കമ്മീഷണറിനെയും കടുംബത്തെയും ജീവനൊടുക്കിയ നിലയിൽ...

അട്ടപ്പാടി അരളികോണത്തില്‍ മകന്‍ അമ്മയെ തലക്കടിച്ചു കൊന്നു

0
പാലക്കാട് : അട്ടപ്പാടി അരളികോണത്തില്‍ മകന്‍ അമ്മയെ തലക്കടിച്ചു...

79 റോഡുകളുടെ നവീകരണത്തിന് 327 കോടി രൂപയുടെ ഭരണാനുമതി

0
തിരുവനന്തപുരം : ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ...

ബസും കാറും കൂട്ടിയിടിച്ച് അപകടം ; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട് : തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന ഒരു...