Friday, July 4, 2025 9:25 am

വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ സുരക്ഷിതം ; ഏര്‍പ്പെടുത്തിയിരിക്കുന്നത് ത്രിതല സുരക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്‌ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല 20 പേരടങ്ങിയ സായുധരായ കേന്ദ്ര പോലീസിനാണ്. ഈ സുരക്ഷാ കവചത്തിനു പുറത്തെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പോലീസിനാണ്.

നിയമസഭ നിയോജക മണ്ഡലം, സ്‌ട്രോംഗ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്ന സ്ഥങ്ങള്‍ എന്ന ക്രമത്തില്‍: തിരുവല്ല – കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. റാന്നി- റാന്നി സെന്റ് തോമസ് കോളജ്. ആറന്മുള- കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂള്‍ ( സി.ബി.എസ്.സി). കോന്നി – മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി. അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...