ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡി അറിയിച്ചു. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലായി ദൈനംദിന രോഗബാധിതരുടെ എണ്ണം നൂറിന് മുകളില്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുളള എല്ലാവരും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളുായി ബന്ധപ്പെട്ട് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് തയാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍, ബൂത്ത് ഏജന്റുമാര്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവരില്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുകയും ക്വാറന്റൈനില്‍ പോകുകയും വേണം. വീട്ടിലുളള പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ഉളളവര്‍, കുട്ടികള്‍ തുടങ്ങിയവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായി ഏഴ് ദിവസം ക്വാറന്റൈനിലിരിക്കുകയും തുടര്‍ന്ന് പരിശോധനയക്ക് വിധേയമാകുകയും ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.

കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി താലൂക്ക് ആശുപത്രികള്‍, റാന്നി മേനാംതോട്ടം, പന്തളം അര്‍ച്ചന, അടൂര്‍ വൈ.എം.സി.എ, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നീ സി.എഫ്.എല്‍.ടി.സി കള്‍, വല്ലന സി.എച്ച്.സി, ഓതറ എഫ്.എച്ച്.സി എന്നിവിടങ്ങളിലാണു സര്‍ക്കാര്‍തലത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ഉളളത്. കൂടാതെ അംഗീകൃത സ്വകാര്യ ലാബുകളിലും പരിശോധന സൗകര്യം ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...