മോഷ്ടിച്ച പേഴ്സിലെ പണമെടുത്ത ശേഷം രേഖകളെല്ലാം ഉടമസ്ഥന് അയച്ചു നൽകി

For full experience, Download our mobile application:
Get it on Google Play

ബത്തേരി: പേഴ്സിലെ പണമെടുത്ത ശേഷം രേഖകളെല്ലാം ഉടമസ്ഥന് അയച്ചു നൽകി മോഷ്ടാവ്.  ‘നഷ്ടപ്പെട്ട രേഖകൾ’ എന്ന എഴുത്തോടെ കൂലിക്കത്തായാണു പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ് എന്നിവയടങ്ങിയ കവർ ഇന്നലെ ഉടമസ്ഥന് ലഭിച്ചത്. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. പി. ദാമോദരന്റെ പഴ്സാണ് കഴിഞ്ഞ ഒന്നാംതീയതി  ബത്തേരി ടൗണിലെ കോട്ടക്കുന്നിൽ നഷ്ടമായത്.

രാഹുൽ ഗാന്ധി കഴിഞ്ഞ 1ന് ബത്തേരിയിൽ നടത്തിയ റോ‍‍ഡ് ഷോ തുടങ്ങിയത് കോട്ടക്കുന്നിൽ നിന്നായിരുന്നു. രാഹുൽ ഗാന്ധി വന്നിറങ്ങിയപ്പോഴുള്ള തിരക്കിലാണ് കെപി. ദാമോദരന്റെ പഴ്സ് നഷ്ടമായത്. രേഖകൾക്കൊപ്പം 1700 രൂപയും പേഴ്സിലുണ്ടായിരുന്നു. പേഴ്സ് നഷ്ടപ്പെട്ടതിനെ തുടർന്ന് പലയിടത്ത് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ 6 ദിവസങ്ങൾക്ക് ശേഷം കുപ്പാടിയിലെ വീട്ടിലേക്ക് കൂലിക്കത്തായി എത്തുകയായിരുന്നു. 10 രൂപ അടച്ച് പോസ്റ്റുമാന്റെ പക്കൽ നിന്ന് കവർ വാങ്ങി തുറന്നപ്പോൾ പഴ്സിലുണ്ടായിരുന്ന രേഖകളെല്ലാം അതിലുണ്ട്. പണം മാത്രം കള്ളനെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...