പാനൂർ കൊലപാതകം : പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോയി ; കസ്റ്റഡിയില്‍ എടുത്ത ലീഗ് പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പാനൂരിൽ മുസ്ലീം ലീ​ഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ തലശ്ശേരി കോടതിയിലേക്ക് കൊണ്ട് പോയി. മെഡിക്കൽ പരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. അതേസമയം മുസ്ലീം ലീ​ഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ലീ​ഗ് പ്രവർത്തകർ ചൊക്ലി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

തലശ്ശേരി പെരിങ്ങത്തൂർ റോഡിലും പ്രവർത്തകർ ഉപരോധം നടത്തി. ചൊക്ലി പോലീസ് കസ്റ്റഡിയിൽ എടുത്ത 14 ലീഗ് പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ ഇവർ അനുവദിച്ചില്ല. കൊല്ലപ്പെട്ട മൻസൂറിന്റെ  വിലാപയാത്രയ്ക്ക് ശേഷമുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെയും കൊണ്ടു കോടതിയിലേക്ക് പോകുന്ന വാഹനമാണ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചത്.

ഉപരോധം അവസാനിച്ച ശേഷമാണ് പാർട്ടി ഓഫീസ് ആക്രമണ കേസിലെ പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. 10 ലീഗ് പ്രവർത്തകരെയാണ് തലശ്ശേരി  കോടതിയിൽ ഹാജരാക്കിയത്. പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്ന് പിടിയിലായവരിൽ ഒരാളായ ഫൈസൽ കോടതിയിൽ പറഞ്ഞു. തല പൊട്ടിയിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ഫൈസൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...