ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശക്തമായ പിന്തുണ – പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ല : ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടിയെടുക്കുമെങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങള്‍ നിരോധിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എഥനോൾ, ബയോ-എൽ.എൻ.ജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഒരു വെർച്വൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു. 2030-ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായി നിരോധിക്കാനാണ് പല രാജ്യങ്ങളുടേയും തീരുമാനം. എന്നാൽ ഇന്ത്യ അതാലോചിക്കുന്നില്ല. പകരം വൈദ്യുതിവാഹനങ്ങളും മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയും നിർമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കും.

പല സംസ്ഥാന സർക്കാരുകളും വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ മൂന്നു വർഷത്തിനകം കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെയും ഓഫീസുകളുടെയും മുഴുവൻ വാഹനങ്ങളും ഇലക്ട്രിക്കാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ വാഹനങ്ങളെല്ലാം വൈദ്യുതിയിലേക്ക് മാറാൻ നിർദേശിച്ചുകൊണ്ട് വിവിധ വകുപ്പുകൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചിരുന്നു. കേന്ദ്ര ഊർജ പുനരുപയോഗ വകുപ്പ് മന്ത്രി രാജ് കുമാർ സിങ്ങാണ് ഇതുസംബന്ധിച്ച് കത്തയച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...