യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ദുബൈ: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് (ഡിസംബർ 19) വെള്ളിയാഴ്ച ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വിദൂര ജോലി അനുവദിച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നേരിട്ട് ജോലിസ്ഥലത്ത് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാർ ഒഴികെ ദുബൈ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്.

മോശം കാലാവസ്ഥാ സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലാ ജീവനക്കാർക്കും വിദൂരജോലിക്ക് അനുമതി നൽകാൻ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ജോലിയുടെ സ്വഭാവം അനുസരിച്ച് സാധ്യമായ ഇടങ്ങളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സമാനമായ വർക്ക് ഫ്രം ഹോം രീതികൾ അവലംബിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...