തൃശൂര്‍: തൃശൂരില്‍ അതിശക്‌തമായ കാറ്റ് വീശി. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയത്. രാവിലെ ആറരയോടെയാണ് സംഭവം. ഒരു വീടിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ പറന്നു പോയി. അതിരപ്പിള്ളി തുമ്ബൂര്‍മുഴിയില്‍ കൂറ്റന്‍ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു വീണു. ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. തുമ്ബൂര്‍മുഴി-അതിരപ്പിള്ളി റൂട്ടില്‍ ഇതുവരെയും ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടില്ല.
റോഡിലേക്ക് വീണ മുളങ്കൂട്ടം മുറിച്ചുമാറ്റാന്‍ഫയര്‍ഫോഴ്സ് ശ്രമംതുടങ്ങിയിട്ടുണ്ട്. അട്ടപ്പാടിയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ആനക്കട്ടി-മണ്ണാര്‍ക്കാട് റോഡില്‍ കല്‍ക്കണ്ടിയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസമുണ്ടായി.