ആനമതില്‍ വേണ്ടെന്ന വനം വകുപ്പിന്റെ തീരുമാനം തിരുത്തണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ആറളം ഫാമില്‍ ആനമതില്‍ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വനം വകുപ്പിന്റെ തീരുമാനം തിരുത്തണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. മതില്‍വേണ്ടെന്ന വനം വകുപ്പിന്റെ സത്യവാങ്മൂലത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ കാട്ടാനയുടെ ആക്രമത്തില്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ പിഎ ദാമു (45) മരണപ്പെട്ടിരുന്നു. ദാമുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും വനം വകുപ്പ് നല്‍കണമെന്ന് എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി ആറളത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 10 പേര്‍ക്കാണ് ആക്രമത്തില്‍ ജീവന്‍ നഷ്ടമായത്. ആറളം പ്രദേശത്തെ ആദിവാസികളാണ് കൂടുതലും ആക്രമണത്തിന് ഇരയാകുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയില്‍ ആറളം നിവാസികള്‍ സമീപിച്ചതിനെത്തുടര്‍ന്നാണ് എം.വി ജയരാജന്റെ ഇടപെടല്‍. ആനമതില്‍ വിജയകരമായ പരിഹാര മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുനപരിശോധിക്കാന്‍ ഹര്‍ജി നല്‍കുമെന്ന് മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...