പട്ന : രാജ്യമെമ്പാടും കൊറേണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ വിറയ്ക്കുമ്പോൾ അടിയന്തര ആശുപത്രി ഉപകരണങ്ങളില്ലാതെ വലയുകയാണ് സംസ്ഥാനങ്ങള്‍. ഓക്സിജൻ സിലിണ്ടറുകളും വെന്റിലേറ്ററുകളും മരുന്നുകളും വാക്സീനുമില്ലെന്നു പലയിടത്തുനിന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെ ജാർഖണ്ഡിൽനിന്നു വരുന്നത് തികച്ചും വ്യത്യസ്തമായ ഒരു വാർത്തയാണ്. ആശുപത്രിയിൽ സ്ട്രെച്ചറില്ലാത്തതിനെ തുടർന്ന് വാർഡിൽനിന്ന് രോഗിയുമായി സ്കൂട്ടറിൽ പോകുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
പലമുവിലെ മെഡിനിറെ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽനിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രായമായ ഒരാളെ രണ്ടു യുവാക്കൾ ചേർന്ന് സഹായിക്കുന്നതിന്റെ ദൃശ്യമാണ് വിഡിയോയിലുള്ളത്. അവശനിലയിലായിരുന്ന ആളെ യുവാക്കൾ രണ്ടുപേർക്കു നടുക്കിരുത്തി സ്കൂട്ടറിൽ കൊണ്ടു പോകുകയാണ്. ഇയാളെ ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തതാണോ അതോ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോയതാണോ എന്ന് വ്യക്തമല്ല. ജാർഖണ്ഡലിെ സുപ്രധാന മെഡിക്കല്‍ സെന്ററാണ് പലമുവിലെ ഈ ആശുപത്രി.