അതിജീവനത്തിനായി  കരകയറാന്‍ ശ്രമിക്കുന്ന  മഹാപ്രസ്ഥാനത്തെ വീണ്ടും പടുകുഴിയിലേക്ക് വലിച്ചു വീഴ്ത്തുകയാണ് നിങ്ങള്‍; കെഎസ്‌ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ഒരു ഇലക്‌ട്രിക് ബസ് കേടായതിന് കോര്‍പറേഷന്‍ മുഴുവനും പ്രശ്നമാണെന്ന് തെറ്റിദ്ധരിപ്പിക്കരുതെന്ന് കെഎസ്‌ആര്‍ടിസി. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്  കെഎസ്ആര്‍ടിസിയുടെ പ്രതികരണം.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം
വിമാന- റെയില്‍- റോഡ് കനക്ടിവിറ്റി സിറ്റി സര്‍കുലര്‍ സര്‍വീസിനായി ചൊവ്വാഴ്ച 19 ബസുകള്‍ ഓപറേറ്റ് ചെയ്തു.  അതില്‍ ഒരെണ്ണം ഇപ്പോഴത്തെ തോരാ മഴ കാരണം സാങ്കേതിക തകരാറിലായി, ട്രിപ് തടസപ്പെട്ടു.  അത് ആകെ സംവിധാനത്തിന്റെ തകരാറാണെന്ന രീതിയില്‍ ചിത്രീകരിച്ച്‌ കോര്‍പറേഷനെ വീണ്ടും അപകീര്‍ത്തിപ്പെടുത്താനുള്ള സങ്കുചിതമായ ശ്രമം ഏവരും തിരിച്ചറിയണം.
നമ്മുടെ നാടിനും നാട്ടാര്‍ക്കും റോഡിനും നിലവിലെ കാലാവസ്ഥക്കും ഇലക്‌ട്രിക് ബസുകള്‍ പരിചയമായി വരുന്നതേയുള്ളൂ.  ലോകം ഹരിത വാഹനങ്ങളിലേക്ക് മാറണമെന്ന അനിവാര്യതയിലേക്ക് എത്തി നില്‍ക്കുമ്പോള്‍, കേരളത്തിലല്ല ആദ്യമായി ഇലക്‌ട്രിക് ബസുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതെന്നത് ദയവായി മനസിലാക്കുക.  ഇലക്‌ട്രിക് ബസുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ അഞ്ച് വര്‍ഷത്തെ കാലയളവില്‍ കമ്ബനിക്ക്, കെ എസ് ആര്‍ ടി സി ആനുവല്‍ മെയിന്റനന്‍സ് കരാര്‍ (നല്‍കിയിട്ടുണ്ട്. വെറും രണ്ടു ദിവസത്തെ ട്രയല്‍ റണിന് ശേഷമാണ് ചൊവ്വാഴ്ച ഈ ബസുകള്‍ സര്‍വീസിനായി നിരത്തിലിറക്കിയത്.

കെ എസ് ആര്‍ ടി സിയുടെ ഗുരുതര പ്രതിസന്ധിയായ ഡീസല്‍ വിലയെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇലക്‌ട്രിക് ബസുകള്‍. രാജ്യമാകെ ഇലക്‌ട്രിക് യുഗം സംജാതമാകുന്നു.  ഈ സാഹചര്യത്തില്‍ നാം പിന്നിലേക്ക് പോകണമെന്നാണോ? വിമര്‍ശകരുടെ ഉദ്ദേശം.  വിഷയം കെ എസ് ആര്‍ ടി സിയെ കുറിച്ചാകുമ്ബോള്‍ പൊതുജനം ശ്രദ്ധിക്കപ്പെടും,  വാര്‍ത്താപ്രാധാന്യവും ലഭിക്കും.  പക്ഷേ നിസാര സംഭവങ്ങള്‍ പൊലിപ്പിച്ച്‌ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ഒരു കാര്യം മറന്നു പോകരുത്.  അതിജീവനത്തിനായി ആവുന്നത്ര ശ്രമിച്ച്‌ കരകയറാന്‍ ശ്രമിക്കുന്ന ഈ മഹാപ്രസ്ഥാനത്തെ വീണ്ടും പടുകുഴിയിലേക്ക് വലിച്ചു വീഴ്ത്തുകയാണ് നിങ്ങളെന്ന്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....