നേപ്പാളിലെ അന്നപൂർണ കൊടുമുടിയിൽ കുടുങ്ങി ; ഒരുദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇന്ത്യൻ പർവതാരോഹകയെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഷിംല: നേപ്പാളിലെ ഉയരമേറിയ പർവതങ്ങളിലൊന്നായ അന്നപൂർണ കൊടുമുടിയിൽ നിന്നും കാണാതായ ഇന്ത്യൻ പർവതാരോഹക ബൽജീത് കൗറിനെ (28) കണ്ടെത്തി. ഒരു ദിവസം നീണ്ട് നിന്ന തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. നേപ്പാളി സ്വദേശികളായ രണ്ട് സഹയാത്രികർക്കൊപ്പം തിങ്കളാഴ്ചയാണ് ബൽജീത് യാത്ര തിരിച്ചത്. തിങ്കളാഴ്ച രാത്രി പർവതത്തിലെ നാലാമത്തെ ക്യാമ്പ് ഇറങ്ങുന്നതിനിടെയാണ് ബൽജിതിനെ കാണാതാകുകയായിരുന്നു. ബൽജീതുമായുള്ള റേഡിയോ ബന്ധവും നഷ്ടമായി. ഏറെ നേരത്തിന് ശേഷം തന്നെ രക്ഷപ്പെടുത്തണമെന്ന് അറിയിച്ചുകൊണ്ടുള്ള ബൽജീതിന്റെ സന്ദേശം ബേസ് ക്യാമ്പിന് ലഭിച്ചു.

തുടർന്ന് മൂന്ന് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ബൽജീത് കൗറിനെ രക്ഷപ്പെടുത്തുകയായിരുന്നു. ബൽജീതിനെ ഉടൻ തന്നെ അന്നപൂർണ ബേസ് ക്യാമ്പിൽ എത്തിച്ചു. തുടർന്ന്, വൈദ്യപരിശോധനയ്‌ക്കായി കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.ഒരു മാസത്തിനുള്ളിൽ 8,000 മീറ്റർ ഉയരമുള്ള നാല് കൊടുമുടികളും കീഴടക്കിയ ആദ്യ ഇന്ത്യക്കാരിയാണ് ബൽജീത് കൗർ. കഴിഞ്ഞ മേയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ കൊടുമുടിയായ ‘ലോട്സെ’ കീഴടക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...