തിരുവനന്തപുരത്ത് 3 പേര്‍ ചേര്‍ന്ന് വിദ്യാർത്ഥിനിയെ മര്‍ദ്ദിച്ചു ; പ്രതികൾക്കായി അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടു കോണത്ത് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു. മൂന്നുപേർ ചേർന്നാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കു വേണ്ടി പോത്തൻകോട് പോലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ നിന്നും മറ്റൊരു കുറ്റകൃത്യത്തെക്കുറിച്ചുളള വാർത്തയും പുറത്തു വന്നിട്ടുണ്ട്. 73കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലാണ് അരുൺ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രനെ അക്രമിച്ചാണ് പണം തട്ടിയെടുത്തത്.

അടുത്തിടെ പോലീസിന്‍റെ കരുതൽ തടങ്കലില്‍ നിന്ന് പുറത്ത് ഇറങ്ങിയ റെമോ എന്ന് വിളിക്കുന്ന അരുൺ (24) എന്ന യുവാവിനെയാണ് പാലോട് പോലീസ് പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഉൾവനത്തിൽ ഏറുമാടം കെട്ടി ഒളിവിൽ താമസിച്ചു വരികയായിരുന്നു അരുൺ. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സുരേന്ദ്രനെ ഊളൻകുന്ന് എന്ന സ്ഥലത്ത് വെച്ച് പിന്തുടർന്ന് വന്ന അരുൺ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പോക്കറ്റ് വലിച്ചു കീറി അതിൽ ഉണ്ടായിരുന്ന രണ്ടായിരം രൂപ പിടിച്ച് പറിക്കുകയായിരുന്നുവെന്ന് പാലോട് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...