തേങ്ങയിടാനെന്ന വ്യാജേനയെത്തി വിദ്യാര്‍ഥിനിയെ ആക്രമിച്ചു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വിദ്യാർഥിനിയെ വീട്ടിൽക്കയറി ആക്രമിച്ചയാളെ ടൗൺ സൗത്ത് പോലീസ് പിടികൂടി. തോലനൂർ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 26 നാണ് സംഭവം നടന്നത്. തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാൾ വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പെൺകുട്ടിയെ ആക്രമിച്ചുവെന്നാണ് കേസ്. സി.സി.ടി.വി കളില്ലാത്ത സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടിൽ തുടരുകയായിരുന്നു. സംഭവം നടന്ന പ്രദേശത്ത് എത്തിയവരുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, എസ്.ഐ. മഹേഷ്കുമാർ, സീനിയർ സി.പി.ഒ മാരായ ഷൈജു, സരള, എം.സുനിൽ, നസീർ, സി.പി.ഒ മാരായ സജീന്ദ്രൻ, രവി, രാജീവ്, ഷനോസ്, സൗമ്യ, മൻസൂർ അലി, ഉമ്മർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...