ചെന്നൈ : നീറ്റ് പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കേ തമിഴ്‌നാട്ടില്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതി വെയ്റ്റിംഗ് ലിസ്റ്റിലുണ്ടായിരുന്ന 19കാരിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് പേടി തോന്നുന്നു എന്നാണ് വിദ്യാർത്ഥിനി എഴുതിയ അത്മഹത്യാ കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു.
2017ല്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ബുധനാഴ്ച തമിഴ്‌നാട്ടിലെ അരിയലൂര്‍ ജില്ലയില്‍ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയ 19കാരനായ വിദ്യാർത്ഥിനി വിഘ്‌നേശും പരീക്ഷാ ഭയം കാരണം ആത്മഹത്യ ചെയ്തിരുന്നു.