പത്തനംതിട്ട : വിദ്യാർത്ഥി സമൂഹം മാറ്റത്തിന്റെ ചാലക ശക്തിയാകണമെന്ന് ജില്ല കളക്ടർ എ. ഷിബു ഐ.എ.എസ് പറഞ്ഞു. ശിശുദിനത്തിന്റെ മുന്നോടിയായി ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള വർണ്ണോൽസവം 2023ന്റെ രണ്ടാംഘട്ട കലാ-സാഹിത്യ മൽസരങ്ങൾ കോഴഞ്ചേരി ഗവ. ഹൈസ്ക്കുളിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാ-സാഹിത്യ മത്സരങ്ങളിൽ പങ്കാളികളാകുന്നത് വഴി സമൂഹത്തിന്റെ മുന്നിൽ വിദ്യാർത്ഥികൾ മാതൃകകളായി മാറുന്നു. ഇതിൽ ശിശുക്ഷേമ സമിതി വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് അജിത് കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ജില്ല ട്രഷറാർ ദീപു ഏ.ജി, എസ്. മീരാസാഹിബ്, കെ.ജയകൃഷ്ണൻ, കലാനിലയം രാമചന്ദ്രൻനായർ, രാജൻ പടിയറ, എസ്. രാജേശ്വരൻ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.