മലപ്പുറം : തിരുന്നാവായ കൈത്തക്കര ജുമാ മസ്ജിദ് ഹിഫ്‌ളുല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെയും ഷഹറാ ബാനുവിന്റെയും മകന്‍ മൊയ്തീന്‍ സാലിഹാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ ഒപ്പം താമസിച്ചിരുന്ന സഹപാഠികളാണ് ആദ്യം മൃതദേഹം കണ്ടത്. പോലീസും ഫോറന്‍സിക് വിഭാഗവും ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തിരുനാവായ കൈത്തക്കര ശൈഖുനാ അഹമ്മദുണ്ണി മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഫിഹല്‍ല്‍ ഖുര്‍ആന്‍ കോളജിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് മരണം ശ്രദ്ധയില്‍പ്പെട്ടത്. കൂടെയുള്ള സഹപാഠികളാണ് കുട്ടി തൂങ്ങിയതായി ആദ്യം കണ്ടത്. തുടര്‍ന്ന് അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടി ഒറുവില്‍ ജംഷീറിന്റെയും ഷഹറാബാനുവിന്റെയും മകനാണ് മരിച്ച മൊയ്തീന്‍ സാലിഹ്.