പോലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരനെ മര്‍ദ്ദിച്ചെന്ന് ആരോപണം – വീയപുരം എസ്ഐയ്ക്കെതിരെ യുവാവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  വീയപുരം പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിനെ എസ് ഐ മർദ്ദിച്ചുവെന്ന് പരാതി.  മേൽപ്പാടം പീടികയിൽ ഗീവർഗീസിൻ്റെ മകൻ അജിത് പി വർഗ്ഗീസാണ് വീയപുരം പോലിസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായി ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചികിത്സയിലായത്. 24 ന് വൈകിട്ട് അഞ്ചരയോടെ തൻ്റെ പിതൃസഹോദരനെ അയൽവാസി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി നൽകിയിരുന്നു.

25 ന് രാവിലെ 10 മണിയ്ക്ക് വീയപുരം പോലീസ് സ്റ്റേഷനിലെത്തി പരാതിയുടെ കൈപ്പറ്റ് രസീത് ചോദിച്ച തൻ്റെ കഴുത്തിൽ വീയപുരം എസ്ഐ സാമുവേൽ അഞ്ചു മിനിറ്റോളം ഞെക്കി പിടിക്കുകയും ഷർട്ടിൻ്റെ കോളറിൽ പിടിച്ച് ഞെരുക്കുകയും ചെയ്തു. തലയ്ക്ക് അടിയ്ക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് പോലീസുകാർ പിടിച്ച് മാറ്റുകയുമായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്.

തുടർന്ന് അസഭ്യം പറഞ്ഞുവെന്നും അജിത്ത് പറഞ്ഞു. സംഭവത്തിൽ വീയപുരം എസ് ഐ സാമുവലിനെതിരെ അജിത്ത് കായംകുളം ഡി വൈ എസ് പിക്ക് പരാതി നൽകി. എന്നാൽ വാദിയും പ്രതിയുമല്ലാത്ത ആളാണ് സ്‌റ്റേഷനിലെത്തിയതെന്നും അദ്ദേഹത്തോട്‌ അപമര്യാദയായി പെരുമാറേണ്ട ആവശ്യമില്ലന്നും എസ്.ഐ. മർദ്ദിച്ചു എന്നു പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....