വിദ്യാർത്ഥികൾ വികസിപ്പിച്ച സോഡിയം – അയൺ സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനം ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ഇലക്ട്രിക് വാഹന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന പുതിയ സാങ്കേതിക വിദ്യയുമായി പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ വിദ്യാർത്ഥികൾ. നിലവിലുള്ള ഒരു സാധാരണ വാഹനത്തെ രൂപമാറ്റം വരുത്തി സോഡിയം – അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനമായാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘എ.വി.ഐ.ഒ 800’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ് ഹരിത സാങ്കേതികവിദ്യയിലെ മികച്ചൊരു ചുവടുവെപ്പാണ്. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളായ ജിസ് എം സ്കറിയ, നിതിൻ രാജേഷ്, അഖിൽ പത്മജൻ, ആൻസൺ ഷാജി, അനുജിത് ജോസഫ് എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ.

നിലവിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾക്ക് പകരമായി പ്രകൃതിയിൽ സുലഭമായി ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ സോഡിയം – അയൺ ബാറ്ററികൾ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ലിഥിയം ബാറ്ററികളുടെ ഉയർന്ന വിലയ്ക്കും ലഭ്യതക്കുറവിനും മികച്ചൊരു ബദൽ കൂടിയാണിത്. പഴയ പെട്രോൾ-ഡീസൽ വാഹനങ്ങൾ കുറഞ്ഞ ചെലവിൽ സ്മാർട്ട് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് ഈ റെട്രോഫിറ്റിങ് മാതൃകയിലൂടെ ഇവർ തെളിയിക്കുന്നു. ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടുന്നതിനായി അത്യാധുനിക സെൻസറുകൾ, ക്യാമറകൾ, ഓൺബോർഡ് പ്രോസസ്സിംഗ് സംവിധാനങ്ങൾ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

റോഡിലെ തടസ്സങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് തത്സമയം തീരുമാനങ്ങളെടുക്കാൻ ഈ വാഹനത്തിന് സാധിക്കും. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ വാഹനത്തിന്റെ ഊർജ്ജ ഉപഭോഗവും ഡ്രൈവിംഗ് കാര്യക്ഷമതയും പൂർണ്ണമായി നിയന്ത്രിക്കാനാകും. പ്രമുഖ കമ്പനിയായ വെർഡന്റ് ടെലിമെട്രി ആൻഡ് ആന്‍റിന സിസ്റ്റംസ് ആണ് ഈ പ്രോജക്ടിന്റെ സ്പോൺസർമാർ. കോളേജ് അധികൃതരുടെയും അധ്യാപകരുടെയും പൂർണ്ണ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട്. ഈ സാങ്കേതികവിദ്യ മുൻനിർത്തി ഭാവിയിൽ സുസ്ഥിരമായ ഗതാഗത സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കാനാണ് ഈ യുവസംരംഭകരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...