കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ; സിപിഎം നേതാക്കൾക്ക് എതിരെ നൽകിയ ഹർജിയിൽ മധ്യപ്രദേശ് പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ സിപിഎം നേതാക്കൾക്ക് എതിരെ തിരുവനന്തപുരം പോക്സോ കോടതിയിൽ നൽകിയ ഹർജിയിൽ മധ്യപ്രദേശ് പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. മഹേശ്വർ പോലീസിനോട് റിപ്പോർട്ട് ഹാജരാക്കാൻ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ജൂൺ 20ന് റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി വീണ്ടും ഉത്തരവിട്ടു. വൈറൽ താരത്തിന്റെ വിവാഹം നിയമവിരുദ്ധം എന്ന് കാട്ടി സമർപ്പിച്ച സ്വകാര്യ ഹർജിയിലാണ് കോടതി ഇടപെടൽ. പെൺകുട്ടിയുടെ വിവാദ വിഹാഹത്തിന് സഹായമൊരുക്കി സിപിഐഎം നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്വകാര്യ ഹർജി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ജനനസർട്ടിഫിക്കറ്റ് എന്നിവ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പെൺകുട്ടിയുടെ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവ് അതുവരെ നിലനിൽക്കുമെന്ന് ഹൈകോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...