പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പാര്‍ക്കിംഗ് സ്ഥലത്ത് മൂടിയില്ലാത്ത മാന്‍ഹോള്‍ : പരാതിപ്പെട്ടിട്ടും നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനലിന്റെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് തുറന്നു കിടക്കുന്ന മാന്‍ഹോള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ടെര്‍മിനലിന്റെ  ഓടയുടെ ഭാഗമായി നിര്‍മ്മിച്ച മാന്‍ഹോളാണ് അപകടകരമായ രീതിയില്‍ തുറന്നിട്ടിരിക്കുന്നത്‌. എന്നാല്‍ ഇവിടെ യാതൊരു സുരക്ഷാ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് അടുത്താണ് ഇത്തരത്തില്‍ ഒരു അപകടക്കെണി ഒരുക്കിയിട്ടുള്ളത്. പകല്‍ സമയങ്ങളില്‍ പോലും ഇത് ശ്രദ്ധയില്‍പ്പെടാതെ ആളുകള്‍ ഇതിനുള്ളില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌. രാത്രിയില്‍ മാന്‍ ഹോളുള്ള ഭാഗത്ത് വെളിച്ചവുമില്ല.

വിഷയം യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കെ.എസ്.ആര്‍.റ്റി.സി നടപടി സ്വീകരിക്കുന്നില്ല എന്നാണ് പരാതിയുയരുന്നത്‌. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ ഇതിന് സമീപത്ത് കൂടി നടന്നു പോകുന്നത് അത്യധികം ഗൗരവകരമായി കാണേണ്ടിയിരുന്നിട്ടും അധികാരികള്‍ ഈ അപകടക്കെണി കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റില്‍ എത്തുന്ന യാത്രകാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...