കാഞ്ഞാണി : ഷോക്കേറ്റു വിദ്യാര്‍ത്ഥി മരിച്ചു. ഗിരീഷ് ഡ്രൈവിങ് സ്കൂള്‍ ഉടമ പാലാഴി പ്ലാവളപ്പില്‍ ജിനോഷിന്റെ മകന്‍ അനഘ് (15) ആണ് മരിച്ചത്. ഇവരുടെ പുതിയ വീടിന്റെ ഒന്നാംനില പണിയുന്നതിന്റെ ഭാഗമായി താഴെ നിലയില്‍നിന്ന് വൈദ്യുതി കണക്ഷന്‍ വലിച്ചിരുന്നു. ഇതില്‍നിന്നാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. വൈകിട്ട് പണികള്‍ കഴിഞ്ഞെങ്കിലും ലൈന്‍ ഓഫ് ചെയ്തിരുന്നില്ല.
വീടിന്റെ മുകള്‍നിലയിലേക്ക് പോയ അനഘ് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവ സമയത്ത് പ്രായമായ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ജിനോഷും ഭാര്യ ബിന്ദുവും വിളക്കുംകാലിലെ ഡ്രൈവിങ് സ്‌കൂളിലായിരുന്നു. സ്ഥാപനം പൂട്ടി രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയശേഷം നടത്തിയ അന്വേഷണത്തിലാണ് അനഘിനെ മുകള്‍നിലയിലെ ബാത്ത് റൂമിന് സമീപം കിടക്കുന്നതായി കണ്ടത്. അനഘിനെ തൊട്ട അമ്മ ബിന്ദുവിനും ഷോക്കേറ്റു. അനഘിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അന്തിക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരന്‍ – അഖിന്‍.