മനുഷ്യക്കടത്തിന് ബോട്ട് വാങ്ങിയ സംഭവം ; രാമേശ്വരം സ്വദേശി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് ക്യുബ്രാഞ്ച് രാമേശ്വരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബിനാമി ഇടപാടിന് കൂട്ടു നിന്ന കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ ക്യുബ്രാഞ്ച് ചോദ്യം ചെയ്തു. ബോട്ട് വിറ്റത് നീണ്ടകര സ്വദേശി ഷെഫീറാണെന്നും കണ്ടെത്തി. താന്‍ ഈശ്വരിക്കാണ് ബോട്ട് വിറ്റതെന്ന് ഷെഫീര്‍ പറ്ഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ തമിഴ്‌നാട് രാമേശ്വരത്ത് നിന്ന് ബോട്ട് കാണാതായെന്ന് രാമേശ്വരം സ്വദേശി ജോസഫ് രാജ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസും പിന്നാലെ ക്യുബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് നീണ്ടകര സ്വദേശി ഷെഫീറിന്റെ പക്കല്‍ നിന്നാണ് ബ്രോക്കര്‍ കൂടിയായ ജോസഫ് രാജ് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ ബിനാമിയാക്കി സെയിന്റ് അലക്‌സ് എന്ന ബോട്ട് വാങ്ങിയതായി കണ്ടെത്തിയത്.  ബോട്ടിനൊപ്പം വല ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങള്‍ ജോസഫ് രാജ് കുളച്ചലില്‍ വിറ്റതായും ഷെഫീര്‍  വെളിപ്പെടുത്തി. മനുഷ്യകടത്തിനാണ് ഇയാള്‍ ബോട്ട് വാങ്ങിയതെന്ന് തനിക്കറിയില്ലായിരുന്നു വെന്നും ഷെഫീര്‍ .

നീണ്ടകരയില്‍ നിന്ന് രാമേശ്വരത്ത് എത്തിച്ച ബോട്ടില്‍ ഡീസല്‍ ടാങ്കിന്റെ സംഭരണശേഷി കൂട്ടുകയും 50 പേര്‍ക്ക് ഇരിപ്പിടം സജ്ജീകരിച്ചുവെന്നും ക്യുബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചു. പിന്നീടാണ് തന്റെ ബോട്ട് കാണാനില്ലെന്ന് ജോസഫ് തമിഴ്‌നാട് പോലീസിന് പരാതി നല്‍കിയതും. നിജസ്ഥിതി ബോധ്യപ്പെട്ട ക്യുബ്രാഞ്ച് ജോസഫിനേയും ഈശ്വരിയേയും ചോദ്യം ചെയ്തു. ജോസഫ് രാജിനെ കസ്റ്റഡിയിലെടുത്തതായി പറയുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സമാന്തരമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്. അതെ സമയം നീണ്ടകര സ്വദേശി മനുഷ്യകടത്തിനുപയോഗിച്ച ബോട്ട് ഇത് വരെ കണ്ടത്താനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...