ഡ്രൈവിങ് സ്കൂള്‍ ഉടമയുടെ മകന്‍ ഷോക്കേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞാണി : ഷോക്കേറ്റു വിദ്യാര്‍ത്ഥി മരിച്ചു. ഗിരീഷ് ഡ്രൈവിങ് സ്കൂള്‍ ഉടമ പാലാഴി പ്ലാവളപ്പില്‍ ജിനോഷിന്റെ മകന്‍ അനഘ്‌ (15) ആണ്‌ മരിച്ചത്. ഇവരുടെ പുതിയ വീടിന്റെ ഒന്നാംനില പണിയുന്നതിന്റെ ഭാഗമായി താഴെ നിലയില്‍നിന്ന് വൈദ്യുതി കണക്ഷന്‍ വലിച്ചിരുന്നു. ഇതില്‍നിന്നാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. വൈകിട്ട് പണികള്‍ കഴിഞ്ഞെങ്കിലും ലൈന്‍ ഓഫ് ചെയ്തിരുന്നില്ല.

വീടിന്റെ മുകള്‍നിലയിലേക്ക് പോയ അനഘ്‌ ഷോക്കേല്‍ക്കുകയായിരുന്നു. സംഭവ സമയത്ത് പ്രായമായ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ജിനോഷും ഭാര്യ ബിന്ദുവും വിളക്കുംകാലിലെ ഡ്രൈവിങ് സ്‌കൂളിലായിരുന്നു. സ്ഥാപനം പൂട്ടി രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയശേഷം നടത്തിയ അന്വേഷണത്തിലാണ് അനഘിനെ മുകള്‍നിലയിലെ ബാത്ത് റൂമിന് സമീപം കിടക്കുന്നതായി കണ്ടത്. അനഘിനെ തൊട്ട അമ്മ ബിന്ദുവിനും ഷോക്കേറ്റു. അനഘിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അന്തിക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരന്‍ – അഖിന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...