Saturday, July 5, 2025 10:39 am

ട്യൂമര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മക്കയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മക്ക: നാഡി ട്യൂമര്‍ ബാധിച്ചു ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ഥി മക്കയില്‍ മരിച്ചു. തളങ്കര സ്വദേശി അബ്ദുല്‍ മജീദിന്റെ മകന്‍ ഹസ്സാം (18) ആണ് മരിച്ചത്. പുലര്‍ച്ചെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മക്കയിലെ സാഹിര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തളങ്കര ഗവണ്‍മെന്‍റ് മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

15 വര്‍ഷമായി കുടുംബസമേതം മക്കയില്‍ താമസിച്ചിരുന്ന ഇവര്‍ രണ്ടു വര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പ് വീണ്ടും കുടുംബം സന്ദര്‍ശക വിസയില്‍ മക്കയിലെത്തിയതായിരുന്നു. മാതാവ്: സിയാന. സഹോദരങ്ങള്‍: സയാന്‍, മാസിന്‍, ആയിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു....

ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി

0
ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ...

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം...

0
കട്ടപ്പന : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ...