കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍(21) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ് മാസ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് കോഴ്സിന് ചേര്‍ന്നത്. ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാര്‍ത്ഥി വീണ് കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് വ്യക്തമാണ്. തിരൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: അനസ്, ജിസ്‌ന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....

മഴയുടെ ശക്തി കുറയുന്നു ; നാളെ മുതല്‍ ഒരു ജിയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു

0
കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ...