ഇടുക്കി : നെടുങ്കണ്ടം കല്ലാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുംമൂട്ടില്‍ വീട്ടില്‍ നസീര്‍-സലീന ദമ്പതികളുടെ മകന്‍ അജ്മല്‍ നസീറിനെയാണ് കാണാതായത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും അജ്മല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നെടുങ്കണ്ടം ഗവ.എച്ച് സിഎല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കല്ലാര്‍പുഴയില്‍ തെരച്ചില്‍ നടക്കുകയാണ്.
കല്ലാര്‍പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി
RECENT NEWS
Advertisment