ആക്രമിക്കാനെത്തിയ തെരുവ് നായകളില്‍ നിന്ന് തലനാരിഴയ്ക്ക് വിദ്യാർഥിനി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആക്രമിക്കാനെത്തിയ തെരുവ് നായകളില്‍ നിന്ന് തലനാരിഴയ്ക്ക് വിദ്യാർഥിനി രക്ഷപെട്ടു. നാദാപുരം കല്ലാച്ചി വരിക്കോളിയിലാണ് സംഭവം. കല്ലാച്ചി സ്വദേശിനിയും വട്ടോളി നാഷണല്‍ ഹയര്‍ സെക്കൻഡ‍റി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയുമായ പെണ്‍കുട്ടിയാണ് തെരുവ് നായകളുടെ മുന്നില്‍ അകപ്പെട്ടത്. രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ നായകള്‍ പാഞ്ഞടുക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന സ്‌കൂള്‍ ബാഗ് നായകള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഓടിയെങ്കിലും നായകള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. ഒരു നായ ബാഗ് കടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു വിധത്തിലാണ് പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപെട്ടത്. നാദാപുരം, കല്ലാച്ചി മേഖലകളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന്...