സെൽഫി കോർണറൊരുക്കി ലഹരിവിരുദ്ധ സന്ദേശവുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ അന്തർദ്ദേശീയ ലഹരി വിരുദ്ധ ദിനത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഒരുക്കിയ സെൽഫി കോർണർ പൊതുജന ശ്രദ്ധ പിടിച്ചുപറ്റി. കാരണം വ്യക്തമാണ്, ഒഴിവാക്കുവാൻ പരിശീലിക്കൂ എന്ന ആപ്തവാക്യമൊരുക്കി ലഹരി വിരുദ്ധ സന്ദേശ റാലി മാർത്തോമ്മാ സ്കൂളിൽ നിന്നാരംഭിച്ചു ഗാന്ധി സ്ക്വയറിൽ സമാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ ഹെഡ്മിസ്ട്രസ് അജി എം. ആർ എന്നിവർ റാലിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. തുടർന്ന് ബസ് സ്റ്റാൻഡിൽ പൊതുജനങ്ങളേയും വ്യാപാരി വ്യവസായികളേയും ഡ്രൈവർമ്മാരേയും അണിനിരത്തി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ബസ്സ്റ്റാൻഡിൽ സ്ഥാപിച്ച ലഹരി വിരുദ്ധ സെൽഫി കോർണർ സ്റ്റാൻ്റിൽ നിന്ന് സെൽഫി എടുക്കുവാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി. പത്തനംതിട്ട എസ് എച്ച് ഒ റജീഷ് കുമാർ ആർ , സി.പി. ഓ. മിൻ്റോ വി.റ്റി, ജിഷ തോമസ് എ സി പി ഒ , എക്സൈസ് ഇൻസ്പെകടർ ദിലിപ് സി.പി, ഡ്രിൽ ഇൻസ്ട്രക്റ്റർ സനൽ ആർ ,സി പി ഒ ശോഭ, എ സി പി ഒ ജിജി കുമാരി ബി .സ്മിത, ശാന്തി വർഗീസ്, പ്രജിത് പി.ജി. എന്നിവർ നേതൃത്വം നൽകി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...