പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരൺ രാജിനെയാണ് (33) പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് കിരൺരാജ് ചെമ്പൈ സ്മാരക സംഗീത കോളേജിലെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലുള്ള തർക്കത്തിനിടയിൽ കിരൺ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു.

ഒളിവിൽ പോയ കിരൺ ജില്ലാ ആശുപത്രി പരിസരത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കുത്തേറ്റ ചെമ്പൈ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി കൗശിക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൗശിക്കിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...