പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കി വിദ്യാര്‍ഥികള്‍ ; പോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സംഭവവുമായി ബന്ധപ്പെട്ട് മര്‍ദനത്തിനിരയായ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ സമീപ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചത്. കഴിഞ്ഞ അഞ്ചിന് ചങ്കുവെട്ടിയിലെ ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്സ് വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി പേടി കാരണം വീട്ടില്‍ പറഞ്ഞിരുന്നില്ല.വേദനസംഹാരി കഴിച്ചും ശരീരത്തില്‍ മരുന്ന് പുരട്ടിയുമാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്.

അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ബുധനാഴ്ച ഇത് പ്രചരിപ്പിച്ചതോടെയാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. അക്രമിച്ചവരെ പോലീസ് സഹായത്തോടെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം സ്‌കൂളിനെപ്പറ്റി മോശമായി പറയിപ്പിക്കുന്നതും ആക്രമിക്കുന്ന കുട്ടികളുടെ സ്‌കൂളിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...